ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400-ല്‍ നിന്നും താഴ്ത്തുന്നത് സംബന്ധിച്ച തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷമേ എടുക്കൂവെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400-ല്‍ നിന്നും താഴ്ത്തുന്നത് സംബന്ധിച്ച തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷമേ എടുക്കൂവെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബി ഒറ്റയ്ക്ക് തീരുമാനമെടുക്കില്ല. ജില്ലാ ഭരണകൂടവുമായും സംസ്ഥാനസര്‍ക്കാരുമായും ആലോചിച്ച ശേഷമേ ഷട്ടറുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാവൂവെന്നും എം.എം.മണി പറഞ്ഞു. ശനിയാഴ്ച്ച വൈകിട്ട് ഏഴ് മണിക്കുള്ള കണക്കുകള്‍ പ്രകാരം 2400.32 അടിയാണ് ഡാമിലെ ജലനിരപ്പ്. ആറ് മണിക്ക് ഇത് 2400.40 അടിയായിരുന്നു.