എന്തിന്റെ അടിസ്ഥാനത്തിലാണ് ആധാര്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രം നല്‍കിയതെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു.

മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് സുപ്രീം കോടതി. എന്തിന്റെ അടിസ്ഥാനത്തിലാണ് ആധാര്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രം നല്‍കിയതെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. ഉപഭോക്താവിന്റെ സ്വാതന്ത്രത്തെ തടസപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ലൈസന്‍സിന് നിബന്ധന വയ്ക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് യുഐഡിഐ വാദിച്ചു. എന്നാല്‍ ഉപഭോക്താവിന്റെ സ്വാതന്ത്രത്തെ ബാധിക്കുന്ന തരത്തില്‍ നിബന്ധന വയ്ക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.