'സുന്ദരികളായ സ്ത്രീകളുടെ' നമ്പറിന് 500 രൂപയും 'സാധാരണ സ്ത്രീകളുടെ' നമ്പറിന് അമ്പതു രൂപയുമാണ് നിരക്ക്. ഈ നമ്പറുകള്‍ വാങ്ങി സ്ത്രീകളോട് ഫോണില്‍ സംസാരിക്കാന്‍ പുരുഷന്‍മാരുടെ തിരക്കാണ്. സുഹൃത്താവാന്‍ താല്‍പ്പര്യമുണ്ട് എന്നു പറഞ്ഞാണ് ആളുകളുടെ വിളി. ഈ നമ്പറുകള്‍ ഉപയോഗിച്ച് സ്ത്രീകളെ നിരന്തരം വിളിച്ച് ഉപദ്രവിക്കുകയാണ് ചെയ്യുന്നത്. വാട്ട്‌സ് ആപ്പ് നമ്പറുകളിലൂടെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും അയക്കുന്നുവെന്ന പരാതിയുമുണ്ട്.
റീ ചാര്‍ജ് ചെയ്യാന്‍ വരുന്ന സ്ത്രീകളുടെ നമ്പറുകള്‍ കുറിച്ചുവെച്ചാണ് വില്‍പ്പന.
ആയിരക്കണക്കിന് പരാതികള്‍ ഒന്നിച്ച് ലഭിച്ചതിനെ തുടര്‍ന്ന് യു.പി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. തുടര്‍ന്ന്, ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ വില്‍ക്കുന്ന സംഘത്തിലെ മൂന്നു പേരെ പൊലീസ് പിടികൂടി. പരാതികള്‍ അറിയിക്കുന്നതിനായി യു.പി പൊലീസ് 1090 എന്ന ഹെല്‍പ്പ് ലൈനും ഏര്‍പ്പെടുത്തിയതായി ഐജി നവ്‌നീത് സകേര അറിയിച്ചു. പരാതികള്‍ പരിശോധിച്ച് ഈ നമ്പര്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നാലു വര്‍ഷത്തിനിടെ ആറു ലക്ഷത്തിലേറെ പരാതികളാണ് ഇങ്ങനെ ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നാലു വര്‍ഷത്തിനിടെ ആറു ലക്ഷത്തിലേറെ പരാതികളാണ് ഇങ്ങനെ ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിരവധി സ്ത്രീകളാണ് ഇങ്ങനെ ഉപദ്രവിക്കപ്പെടുന്നത്. എന്നാല്‍, ഈ കുറ്റത്തിന് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഐജി പറഞ്ഞു. വ്യാജ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു കൊടുത്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്യാറുള്ളത്. പരാതി ലഭിച്ചാല്‍, സ്ത്രീകളെ മോശമായ രീതിയില്‍ ഫോണ്‍ ചെയ്യുന്നവരെ വിളിച്ച് താക്കീത് ചെയ്യാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ മൊബൈല്‍ നമ്പറുകള്‍ വില്‍ക്കുന്നവരെയും അതുപയോഗിക്കുന്നവരെയും അറസ്റ്റ് ചെയ്താല്‍ ജയിലുകള്‍ നിറഞ്ഞു കവിയുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈ കുറ്റത്തിന് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഐജി പറഞ്ഞു.
എന്നാല്‍, പൊലീസ് ഈ കുറ്റകൃത്യത്തെ ലഘുവായി കൈകാര്യം ചെയ്യുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്യാത്ത കാര്യം സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ശനമായ ശിക്ഷ നല്‍കി ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്നു.
