പ്രളയത്തില്‍ വലിയ തോതില്‍ വൈദ്യുതി സംവിധാനം താറുമാറായ സാഹചര്യത്തില്‍ അടിയന്തരമായി വേണ്ട സഹായം ഉറപ്പുവരുത്തുമെന്ന് കെഎസ്ഇബി. എല്ലാ വീടുകളിലും മറ്റ് പ്രളയബാധിത പ്രദേശങ്ങളിലും പെട്ടെന്ന് വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിയാത്ത ഇടങ്ങളിലും ഉള്ളവര്‍ക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം: പ്രളയത്തില്‍ വലിയ തോതില്‍ വൈദ്യുതി സംവിധാനം താറുമാറായ സാഹചര്യത്തില്‍ അടിയന്തരമായി വേണ്ട സഹായം ഉറപ്പുവരുത്തുമെന്ന് കെഎസ്ഇബി. എല്ലാ വീടുകളിലും മറ്റ് പ്രളയബാധിത പ്രദേശങ്ങളിലും പെട്ടെന്ന് വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിയാത്ത ഇടങ്ങളിലും ഉള്ളവര്‍ക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാമ്പുകള്‍ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് സൌജന്യമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പെടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമുള്ള താല്‍ക്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്‍കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. തെരുവ് വിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍കുന്ന മുറയ്ക്ക് സൗജന്യമായി അവ സ്ഥാപിച്ച് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
