മൊബൈല്‍ പൊട്ടിത്തെറിച്ചു വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശ്ശൂര്‍: കാര്‍ യാത്രക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. പൊന്നാനി ഹരിഹര്‍ ഹൗസില്‍ ഹരിലാലിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പെരുമ്പിലാവിലായിരുന്നു സംഭവം. കാര്‍ ഓടിക്കുന്നതിനിടെ ഗിയറിന്റെ സമീപമിരുന്ന ഫോണ്‍ പുകഞ്ഞ് കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഹരിലാലിന്റെ 
കൈയ്ക്കും കണ്‍തടത്തിലും പൊള്ളലേറ്റു.

പൊട്ടിത്തെറിച്ച ഫോണ്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. കാര്‍ ഓടിക്കുന്നതിനിടെ ഗിയറിന്റെ സമീപമിരുന്ന ഫോണില്‍നിന്ന് പെട്ടെന്ന് പുക വരുകയായിരുന്നു. മൊബൈലില്‍നിന്ന് തീപടര്‍ന്ന ഡ്രൈവര്‍ സീറ്റിന്റെ ഒരുഭാഗം കത്തി. ഇതോടെ ഹരിലാല്‍ ഫോണെടുത്ത് പുറത്തക്കിട്ടു. കാര്‍ നിര്‍ത്തിയ ശേഷം സീറ്റിലെ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടസമയത്ത് ഹലിലാലിന്റെ ഭാര്യയും കാറിലുണ്ടായിരുന്നു.