Asianet News MalayalamAsianet News Malayalam

മൊബൈല്‍ മോഷ്ടാവ് പിടിയില്‍; തുറന്ന് പറ‍ഞ്ഞ മോഷണക്കഥ കേട്ട് പോലീസും അത്ഭുതപ്പെട്ടു

  • മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കവേയാണ് ഇരുപതുവയസുകാരനായ  പൊന്നാനി സ്വദേശി പുതുമാളിയേക്കല്‍ തഫ്‌സീര്‍ ദര്‍മേഷ് പൊലീസ് പിടിയിലായത്
mobile theft case turns love story
Author
First Published Jun 21, 2018, 7:54 PM IST

പറവൂര്‍: മോഷ്ടിച്ച മൊബൈലുമായി യുവാവ് പിടിയില്‍. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കവേയാണ് ഇരുപതുവയസുകാരനായ  പൊന്നാനി സ്വദേശി പുതുമാളിയേക്കല്‍ തഫ്‌സീര്‍ ദര്‍മേഷ് പൊലീസ് പിടിയിലായത്. എന്നാല്‍ ഇയാളുടെ മോഷണ രീതിയാണ് പോലീസിനെ ശരിക്കും അത്ഭുതപ്പെടുത്തിയത്.

മൊബൈല്‍ കടകള്‍ കുത്തിതുറന്നു മോഷ്ടിച്ച ഫോണുകള്‍ കാമുകിമാര്‍ക്കു സമ്മാനമായി നല്‍കുന്നതാണ് ഇയാളുടെ ഹോബി. ഇയാളെ പറവൂര്‍ പോലീസ് കുടുക്കിയത് ഇങ്ങനെ, ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്ത് യുവതികളുമായി പരിചയത്തിലാകുകയായിരുന്നു ഇയാളുടെ രീതി. തുടര്‍ന്ന് കാമുകിക്ക് മൊബൈല്‍ സമ്മാനമായി നല്‍കാം എന്ന് അറിയിക്കും. 

ശേഷം സ്ഥലവും സമയവും തീരുമാനിച്ച്  ഏതെങ്കിലും മൊബൈല്‍ കടകള്‍ കുത്തിതുറന്നു ഫോണ്‍ മോഷ്ടിച്ച കാമുകിമാര്‍ക്കു സമ്മാനമായി നല്‍കും. എറണാകുളം ചെറായിലെ ഒരു ഫേസ്ബുക്ക് കാമുകിയ്ക്ക് നല്‍കാന്‍  ബുധനാഴ്ച പുലര്‍ച്ചെ എടക്കമുഴിയിലെ ഒരു കടകുത്തി തുറന്നു യുവാവ് ഏഴു ഫോണുകള്‍ മോഷ്ടിച്ചു. 

ഇതില്‍ രണ്ട് എണ്ണം കാമുകിയ്ക്കു വേണ്ടി നീക്കി വച്ചു. മോഷ്ടിക്കുന്നതിനു മുമ്പ് നടത്തിയ ഫേസ്ബുക്ക് ചാറ്റിംഗില്‍ കാമുകിയ്ക്ക് ഇയാള്‍ ഫോണ്‍ വാഗ്ദാനം ചെയ്തിരുന്നു.  ബുധനാഴ്ച രാവിലെ 10.30 നു പറവൂര്‍ ബസ്റ്റാന്‍ഡില്‍ കാണാമെന്നു ചാറ്റിങ്ങില്‍ സൂചന നല്‍കിരുന്നു. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ച പോലീസാണ് ഈ കാര്യം കണ്ടെത്തിയത്. 

എന്നാല്‍ ഇന്നലെ രാവിലെ ദേവസ്വ നടയിലുള്ള മൊബൈല്‍ ഫോണ്‍ കടയില്‍ എത്തിയ ഇയാള്‍ രണ്ടു വില കൂടിയ ഫോണുകള്‍ വില്‍ക്കാനായി നല്‍കി. എന്നാല്‍ യുവാവ് കടയുടമയോടു തട്ടികയറുകയായിരുന്നു. സംശയം തോന്നിയ കടയുടമ സമീപത്തുണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ മോഷണത്തിന്‍റെ കഥ പുറത്തായത്.

Follow Us:
Download App:
  • android
  • ios