ഓണ്‍ലൈനില്‍ പരസ്യം കണ്ട് മൊബൈല്‍ വാങ്ങാനെത്തി; ഉടമയെ പറ്റിച്ച് ഫോണുമായി മുങ്ങി

ആലപ്പുഴ: ഓണ്‍ ലൈനില്‍ പരസ്യം കണ്ട് മൊബൈൽ വാങ്ങാനെത്തിയ ആള്‍ തന്ത്രപരമായി മൊബൈൽ മോഷ്ടിച്ചു. ഫോണുമായി കടന്നയാളെ തുമ്പ പൊലീസ് മണിക്കൂറുകള്‍ക്കുള്ളിൽ പിടികൂടി. തുമ്പ സ്വദേശിയ നൽകിയ പരസ്യം കണ്ട് മൊബൈൽ വാങ്ങാനെത്തിയ വെട്ടുകാട് സ്വദേശി രാഹുലാണ് മൊബൈലുമായി കടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എടിഎമ്മിൽ നിന്നും പണമെടുക്കാമെന്ന് പറഞ്ഞ് മൊബൈലുടമയുമായി വീട്ടിൽ നിന്നും പുറത്തെത്തി. എടിഎമ്മിൽ നിന്നും പണമെടുക്കാനായി ബൈക്കിൻറെ പുറകിൽ നിന്നും മൊബൈല്‍ ഉടമയെ ഇറക്കിയ ശേഷം രാഹുൽ കൈയിലിരുന്ന മൊബൈലുമായി കടന്നു കളയുകയായിരുന്നു. സൈബർ സെല്ലിൻറെ സഹായത്തോടെയാണ് രാഹുലിനെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്.