ധാക്ക : ഭര്‍ത്താവുമായി സ്‌കൈയിപ്പില്‍ വീഡിയോ കോള്‍ നടത്തിക്കൊണ്ടിരിക്കെ 22 കാരിയായ മോഡല്‍ ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് ഇമുറുല്‍ ഹസ്സനുമായുള്ള തര്‍ക്കമാണു മരണത്തില്‍ കലാശിച്ചത് എന്നു പോലീസ് പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി മോഡലിങ് രംഗത്ത് സജീവമായ റിസില ബിന്തെയാണു മരിച്ചത്. ഇവര്‍ക്ക് മൂന്നു വയസുള്ള മകളുണ്ട്. എന്നാല്‍ മരണസമയത്തു മകള്‍ സമീപം ഉണ്ടായിരുന്നില്ല.
റിസിലയെക്കുറിച്ചു വിവരം ലഭിക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ ധാക്കയിലെ ഫ്ലാറ്റിന്‍റെ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു പ്രവേശിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും അവര്‍ മരിച്ചിരുന്നു. ചിറ്റഗോങ് സ്വദേശിയാണ് റിസില. 2012 ല്‍ ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മോഡലിങ് രംഗത്തേയ്ക്കു വന്നത്.
