പീഡനശ്രമത്തില്‍ നിന്ന് രക്ഷപെടാന്‍ ആറാം നിലയില്‍ നിന്ന് ചാടിയ മോഡലിന് ഗുരുതര പരിക്ക്

First Published 22, Mar 2018, 11:31 PM IST
model jump from building to save from assault
Highlights
  • പീഡനശ്രമത്തില്‍ നിന്ന് രക്ഷപെടാന്‍ ആറാം നിലയില്‍ നിന്ന് ചാടിയ മോഡലിന് ഗുരുതര പരിക്ക് 
  • ദുബായിലെ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നാണ് മോഡല്‍ താഴേയ്ക്ക് ചാടിയത് 

ദുബായ് : പീഡനശ്രമത്തില്‍ നിന്ന് രക്ഷപെടാന്‍ ആറാം നിലയില്‍ നിന്ന് ചാടി പ്രമുഖ മോഡല്‍. ദുബായിലെ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്നാണ് റഷ്യന്‍ മോഡലായ എക്കാടെരീന സ്റ്റെറ്റ്സിയാക്കാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലാണ് ഇവരുള്ളത്. നടുവിനാണ് പരിക്കേറ്റിരിക്കുന്നത്. അമേരിക്കന്‍ സ്വദേശിയായ ബിസിനസുകാരനായിരുന്നു സംഭവ സമയം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. 

എക്കാടെരീന അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ ശ്രമിച്ച ഇയാളെ എയര്‍പോര്‍ട്ടില്‍ വച്ചാണ് ദുബായ് പൊലീസ് പിടികൂടുന്നത്. കുറ്റം തെളിഞ്ഞാല്‍ പതിനഞ്ച് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാളില്‍ ആരോപിച്ചിട്ടുള്ളത്. ദുബായില്‍ ഒരു ഷൂട്ടിങ് കരാര്‍ ഉള്ളതിനെ തുടര്‍ന്ന് എത്തിയതായിരുന്നു മോഡല്‍. 

സംസാരിക്കാന്‍ സാധിക്കുമെങ്കിലും സ്വയം ചലിക്കാനോ അനങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് മോഡല്‍ ഉള്ളത്. എന്നാല്‍ എക്കടെരീന എസ്കോര്‍ട്ട് പോയതാണെന്ന ആരോപണം മോഡലിന്റെ മാതാവ് തള്ളിക്കളഞ്ഞു. 

loader