റാംപിൽ ചൂവടുവച്ചു കൊണ്ടിരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മോഡല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മദ്ധ്യ അമേരിക്കയിലെ രാജ്യമായ എൽ സാൽവദോറില്‍ നടന്ന ഫാഷന്‍ ഷോയ്ക്കിടെയാണ് സംഭവം. മത്സരാർത്ഥിയായ മോഡലിന്‍റെ തലയ്ക്ക് അബദ്ധത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

പരന്പരാഗത ഈജിപ്ഷ്യൻ വസ്ത്രമാണ് മോഡൽ ഉപയോഗിച്ചത്. തൂവലുകൾ കൊണ്ടുള്ള വലിയൊരു തലപ്പാവും ധരിച്ചിരുന്നു. വേദിയിൽ ഇരുവശത്തുമായി തീപന്തം കൈയിലേന്തി പിടിച്ച് രണ്ടു മോഡലുകൾ നിൽക്കുന്നുണ്ടായിരുന്നു. ഈ ദീപശിഖയിൽ നിന്നാണ് മോഡലിന്‍റെ തലയിലണഞ്ഞിരുന്ന തൂവലുകൾക്കൊണ്ടുള്ള അലങ്കാര​വസ്തുവിലേക്ക് തീപടർന്നത്. തീ പിടിച്ചത് അറിയാതെ മോഡല്‍ മുന്നോട്ടു നടന്നപ്പോള്‍ സംഘാടകർ എത്തി തലപ്പാവ് എടുത്ത് മാറ്റി തീയണയ്ക്കുകയായിരുന്നു.