നോട്ട് അസാധുവാക്കിയതിന്‍റെ തുടര്‍ നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നീതി ആയോഗിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. സാമ്പത്തിക വിദഗ്ദ്ധരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള കാലാവധി വെള്ളിയാഴ്ച  അവസാനിക്കുകയാണ്. റിസര്‍വ്വ് ബാങ്കിന്‍റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച രീതിയില്‍  സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയാതിരിക്കാനുള്ള നടപടിയും ചര്‍ച്ച ചെയ്യും. യോഗത്തിന്‍റെ തുടക്കത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. പിന്നീട് 15 സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരമുണ്ട്.