പഞ്ചാബില്‍ കോണ്‍ഗ്രസിനേയും ആം ആദ്മി പാര്‍ട്ടിയേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പഞ്ചാബിലെ യുവാക്കളെ കോണ്‍ഗ്രസ് തീവ്രവാദികളായും മറ്റ് ചിലര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായാണ് കരുതുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുറത്തുനിന്നുള്ളവരുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കരുത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ രാജ്യ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്ന സര്‍ക്കാരിനേയാകണം തെരഞ്ഞെടുക്കേണ്ടതെന്നും ഫരീദ്കോട്ടിലെ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.