ഇനി മുതൽ വിവാഹത്തിന് ശേഷം സ്ത്രീകൾക്ക് പാസ്പോര്‍ട്ടിലെ പേര് മാറ്റേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാസ്പോര്‍ട്ടിൽ ഭര്‍ത്താവിന്‍റെ പേര് ഒപ്പം ചേര്‍ക്കണമെന്ന നിബന്ധന ഒഴിവാക്കി. വിവാഹ സര്‍ട്ടിഫിക്കറ്റോ, വിവാഹ മോചന സര്‍ട്ടിഫിക്കറ്റോ പാസ്പോര്‍ട്ട് അപേക്ഷയ്ക്കൊപ്പം നൽകേണ്ടതില്ല. പാസ്പോര്‍ട്ടിൽ അച്ഛന്‍റേയോ അമ്മയുടേയോ പേര് നൽകണമെന്ന കാര്യത്തിൽ വിവേചനാധികാരത്തോടെ തീരുമാനമെടുക്കാം. ഇന്ത്യൻ മെര്‍ച്ചന്‍റ് ചേംബേഴ്സിന്‍റെ വനിത വിഭാഗത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷം മുംബൈയിൽ വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പാസ്‌പോര്‍ട്ടിൽ പേര് തിരുത്താനുള്ള ബുദ്ധിമുട്ടുകൾ കണക്കില്ലെടുത്താണ് തീരുമാനം.