സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ മോദിയുടെ ചിത്രം 

ഭോപ്പാല്‍: പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി മധ്യപ്രദേശില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ മോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെയും ചിത്രങ്ങള്‍ പതിക്കാന്‍ തീരുമാനം. ടൈലില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 
പ്രധാനമന്ത്രി ആവാസ് യോജന ഭാഗമായി നിര്‍മ്മിക്കുന്ന വീടുകളില്‍ രണ്ട് ശിലാഫലകങ്ങളാണ് ഉണ്ടാവുക. ഇതില്‍ ഒന്നില്‍ എല്ലാവരുടെയും സ്വപ്നം സ്വന്തമായ വീട് എന്ന ആശയം വരുന്ന സബ് കാ സ്വപ്നാ ഗര്‍ഹൊ അപ്നാ എന്ന ഹിന്ദി സ്ലോഗന്‍ നല്‍കും.

മറ്റൊന്നില്‍ ലോഗോയ്ക്ക് ഇടത് വശം പ്രധാനമന്ത്രിയുടെ ചിത്രവും വലത് വശവും മുഖ്യമന്ത്രിയുടെ ചിത്രവും നല്‍കും. കൂടാതെ ബിജെപി നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രവും ഫലകത്തിലുണ്ടാകും. ഫലകങ്ങളില്‍ ഒന്ന് അടുക്കളയിലും മറ്റൊന്നും മുന്‍ഡവശത്തുമായിരിക്കും നല്‍കുക.