അമൃത്‌സര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് പഞ്ചാബിലെത്തും. അമൃത്സര്‍, ഭട്ടിണ്ട എന്നിവിടങ്ങളിലാണ് രാഹുലിന്റെ ഇന്നത്തെ റാലികള്‍. അമൃത്സറില്‍ പിസിസി അദ്ധ്യക്ഷന്‍ അമരീന്ദര്‍ സിങ്, നവജോത് സിങ് സിദ്ധു എന്നിവര്‍ പങ്കെടുക്കും. ജലന്ധറില്‍ നടക്കുന്ന റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്.