ദേശീയോദ്ഗ്രഥനത്തിന് മികച്ച സംഭവാനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും ഈ പുരസ്കാരം

ദില്ലി: പ്രതിമയ്ക്ക് പിന്നാലെ സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പേരില്‍ പുരസ്കാരം ഏര്പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 

ദേശീയോദ്ഗ്രഥനത്തിന് മികച്ച സംഭവാനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും ഈ പുരസ്കാരം നല്‍കുക. പട്ടേലിനുള്ള ഉചിതമായ സമര്‍പ്പണമാവും പുരസ്കാരമെന്ന് ഇക്കാര്യം അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.