Asianet News MalayalamAsianet News Malayalam

സ്വന്തം ഗുരുവായ അദ്വാനിയെ മോദി ബഹുമാനിക്കുന്നില്ല; രാഹുല്‍ ഗാന്ധി

  • സ്വന്തം ഗുരുവായ അദ്വാനിയെ മോദി ബഹുമാനിക്കുന്നില്ല
modi do not respect advani

ദില്ലി:സ്വന്തം ഗുരുവായ അദ്വാനിയെ മോദി ബഹുമാനിക്കുന്നില്ലെന്ന് രാഹുൽഗാന്ധി. മോദിയേക്കാൾ അദ്വാനിയെ ബഹുമാനിക്കുന്നത് കോൺഗ്രസ്. മുൻ പ്രധാനമന്ത്രിയായ വാജ്പേയിയെ ആശുപത്രിയിലെത്തി കണ്ടത് കോൺഗ്രസാണെന്നും അത് സംസ്കാരത്തിന്‍റെ ഭാഗമായിട്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു പ്രധാനമന്ത്രി എന്ന നിലയിൽ വാജ്പേയിയെ ബഹുമാനിക്കുന്നു. അദ്ദേഹത്തിനെതിരെ കോൺഗ്രസ് മത്സരിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ അസുഖബാധിതനായ അദ്ദേഹത്തിനെ സന്ദർശിച്ചത് ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടാണെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.


 

Follow Us:
Download App:
  • android
  • ios