തെറ്റ് ചെയ്ത ആള്‍ക്ക് കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയില്ലെന്നും മോദി എവിടെയൊക്കെ നോക്കി സംസാരിച്ചാലും തന്‍റെ കണ്ണില്‍ നോക്കി സംസാരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദില്ലി: റഫാല്‍ പോര്‍വിമാന ഇടപാടില്‍ പ്രധാനമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടിനെക്കുറിച്ച് മോദിക്ക് സംവദിക്കാന്‍ എത്ര സമയം വേണമെങ്കിലും നല്‍കാം. എന്നാല്‍ ഒു സെക്കന്‍റ് പോലും മോദിക്ക് തന്‍റെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ബിദറില്‍ നടന്ന റാലിയിലാണ് മോദിയെ രാഹുല്‍ വീണ്ടും സംവാദത്തിന് ക്ഷണിച്ചത്.

തെറ്റ് ചെയ്ത ആള്‍ക്ക് കണ്ണില്‍ നോക്കി സംസാരിക്കാന്‍ കഴിയില്ലെന്നും മോദി എവിടെയൊക്കെ നോക്കി സംസാരിച്ചാലും തന്‍റെ കണ്ണില്‍ നോക്കി സംസാരിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍, ബാങ്ക് അഴിമതിക്കെതിരെ വലിയ തോതിലുള്ള ക്യാംപെയിനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്.