സ്വീഡൻ,ഇംഗ്ലണ്ട്,ജർമനി എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും
ദില്ലി:അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്പിലേക്ക് തിരിച്ചു.സ്വീഡൻ,ഇംഗ്ലണ്ട്,ജർമനി എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും.ഇന്ന് സ്വീഡനിലെത്തുന്ന മോദി നാളെ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക് ഹോമിൽ ആദ്യഇൻഡോ നോർഡിക് സമ്മേളനത്തിൽ പങ്കെടുക്കും.
കാലാവസ്ഥാ വ്യതിയാനം,പാരമ്പര്യേതര ഊർജ്ജം,വ്യവസായം എന്നീ മേഖലകളിൽ നോർഡിക് രാജ്യങ്ങളായ സ്വീഡൻ,നോർവേ,ഫിൻലാൻഡ്,ഡെൻമാർക്ക്,ഐസ്‌ലൻഡ് രാഷ്ട്രത്തലവൻമാരുമായി ചർച്ച നടത്തും.സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വെനുമായും പ്രത്യേക കൂടിക്കാഴ്ച നടത്തും.
ബുധനാഴ്ച .ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയുമായുള്ള കൂടിക്കാഴ്ച്ചയില്‍ വിദ്യാഭ്യാസ വാണിജ്യ മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളിലും ഇന്ത്യയും ബ്രിട്ടണും ഒപ്പ് വയ്ക്കും.യുകെയിലെ 1500ലധികം ഇന്ത്യക്കാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തിലും മോദി പങ്കെടുക്കും. ഏപ്രിൽ20 ന് ജർമനിയിലെത്തുന്ന പ്രധാനമന്ത്രി ചാൻസിലർ ആൻജല മെർക്കലുമായി കൂടിക്കാഴ്ച നടത്തും.
