പാലക്കാട് നടക്കുന്ന റാലിയിൽ പ്രസംഗിക്കും, തുടർന്ന് തൃശൂരിൽ  റോഡ്‌ഷോയിൽ പങ്കെടുക്കും

ദില്ലി: മലയാളത്തിൽ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാൻ ഉറ്റുനോക്കുന്നുവെന്നാണ് പോസ്റ്റ്. പാലക്കാട് നടക്കുന്ന റാലിയിൽ പ്രസംഗിക്കുകയും തുടർന്ന് തൃശൂരിൽ ഒരു റോഡ്‌ഷോയിൽ പങ്കെടുക്കുകയും ചെയ്യും. കേരളത്തിന്‍റെ പൊതുവായ മനോഭാവം എൻഡിഎയ്ക്ക് അനുകൂലമാണെന്നും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും പോസ്റ്റിൽ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Scroll to load tweet…

പ്രധാനമന്ത്രിയുടെ തൃശൂരിലെ റോഡ് ഷോയില്‍ തുറന്ന വാഹനത്തിൽ മൂന്ന് സ്ഥാനാർത്ഥികൾ പങ്കെടുക്കും. തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർഥി പത്മജ ഗോപാൽ , മണലൂർ സ്ഥാനാർത്ഥി കെ കെ അനീഷ് കുമാർ , നാട്ടിക സ്ഥാനാർത്ഥി സിസി മുകുന്ദൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ ഉണ്ടാകും