നടിയെ ആക്രമിച്ച കേസില്‍ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന അഭിഭാഷക ടി ബി മിനിയുടെ ഹർജി തള്ളി. അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചു എന്നായിരുന്നു പരാതി. അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നു എന്നായിരുന്നു ജഡ്ജിയുടെ പരാമർശം.
- Home
- News
- Kerala News
- Malayalam News Live: ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം: കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ
Malayalam News Live: ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം: കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ

തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണ സംഭവത്തിൽ നടപടികളുമായി സംസ്ഥാന സർക്കാർ. കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൂപ്പർവൈസറി വീഴ്ചയുടെ പേരിലാണ് നടപടി.
Malayalam News Live: നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹർജി തള്ളി
Malayalam News Live: ശിവസൂര്യയുടെ തിരോധാനത്തിന് 100 ദിവസം
കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാൽ. ശിവസൂര്യയെ കുറിച്ച് നിലവിൽ സൂചനകളില്ലെന്നും ശിവസൂര്യ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷണം നടത്തുമെന്നും എസ് പി പറഞ്ഞു.
Malayalam News Live: തനിഷ്ക് ജ്വല്ലറി കവർച്ച; 6.4 കിലോ സ്വർണം കണ്ടെത്തി
മധുര തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണത്തിന്‍റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ച 6.4 കിലോ സ്വർണമാണ് പൊലീസ് കണ്ടെത്തിയത്.
Malayalam News Live: ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം: നടപടിയുമായി സർക്കാർ