ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മേദിയും മെര്‍ക്കലും ചര്‍ച്ച ചെയ്യും.

ബെര്‍ലിന്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ടാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മേദിയും മെര്‍ക്കലും ചര്‍ച്ച ചെയ്യും. 

ഇന്ത്യയുടെ, യൂറോപ്പിലെ പ്രധാന വ്യാപാര പങ്കാളിയാണ് ജര്‍മനി. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് മോദി ജര്‍മ്മനിയിലെത്തുന്നത്. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി നേരത്തെ സ്വീഡനും ബ്രിട്ടനും മോദി സന്ദര്‍ച്ചിരുന്നു.