ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ , യു എ ഇ, ഒമാൻ രാഷ്ട്രങ്ങൾ സന്ദർശിക്കും. അടുത്ത മാസം ഒമ്പത് മുതൽ 12 വരെയാണ് ത്രിരാഷ്ട്ര സന്ദർശനം. പലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഒമാനിലും ആദ്യമായി എത്തുന്ന മോദി യു എ ഇ യിൽ രണ്ടാം തവണയാണ് സന്ദർശിക്കുന്നത്. രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ചർച്ചയും പ്രധാനമന്ത്രി നടത്തും. ദുബായിൽ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാകും പ്രധാനമന്ത്രി മടങ്ങുക