അഹമ്മദാബാദ്: രാജ്യത്തെ പാവങ്ങൾക്ക് ചികിത്സാ ചെലവ് താങ്ങാവുന്ന നിലയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിലാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായി ജന്മനാടായ വഡ്നഗറിലെത്തിയ മോദി മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രണ്ടുദിവസത്തെ പര്യടനത്തിനായി ഇന്നലെയാണ് പ്രധാനമന്ത്രിയെത്തിയത്. നർമദ നദിക്ക് കുറുകെ ബറൂച്ചിൽ നിർമിക്കുന്ന തടയണയുടെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി നിർവ്വഹിക്കും. വൈകിട്ട് ബറൂച്ചിൽ റാലിയെ അഭിസംബോധന ചെയ്യുന്ന മോദി രാത്രി ദില്ലിയിലേക്ക് തിരികെ പോകും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹൽഗാന്ധിയുടെ പര്യടനത്തിന് പിന്നാലെയാണ് മോദിയുടെ ഗുജറാത്ത് സന്ദർശനം.