ദാവോസ്: 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറ് മടങ്ങ് കൂടിയെന്ന് മോദി. ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക രംഗത്ത് ഗുണം ചെയ്തുവെന്നും ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവരുടെയും വികസനം എന്നതാണ് സര്‍ക്കാരിന്‍റെ മുദ്രാവാക്യമെന്നും മോദി പറഞ്ഞു.

സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം, സംരക്ഷണ വാദം എന്നിവയെക്കുറിച്ചുമാത്രമേ തനിക്കു സംസാരിക്കാനുള്ളൂവെന്നും മോദി പറഞ്ഞു. ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പഴയകാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി യുവാക്കളാണ് ഇന്ന് ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. നല്ല ഭീകരരെന്നും മോശം ഭീകരരെന്നും വേര്‍തിരിക്കുന്നത് അപകടകരമാണെന്നും ഭീകരതയ്ക്ക് വേര്‍തിരിവില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.