അധികാരത്തിനായി ആളുകളെ കൊലപ്പെടുത്തിയ ആളാണ് മോദിയെന്നത് വസ്തുതയാണ്. അതുകൊണ്ടാണ് അദ്ദേഹം അന്വേഷണം നേരിട്ടതെന്നും മമ്ത പറഞ്ഞു

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജി. മോദി കലാപങ്ങള്‍ സൃഷ്ടിച്ച് ആളുകളെ കൊലപ്പെടുത്തിയ ആളാണെന്ന് മമ്ത തുറന്നടിച്ചു. അധികാരത്തിനായി ആളുകളെ കൊലപ്പെടുത്തിയ ആളാണ് മോദിയെന്നത് വസ്തുതയാണ്. അതുകൊണ്ടാണ് അദ്ദേഹം അന്വേഷണം നേരിട്ടതെന്നും മമ്ത പറഞ്ഞു. ഗുജറാത്തിവ്‍ ഗോദ്ര കലാപം സംഭവിച്ചത് എല്ലാവര്‍ക്കും അറിയാമെന്നും മമ്ത കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മോദി അഴിമതിയുടെ മുത്തശ്ചനാണെന്നും മമ്ത ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ദുര്‍ഗാപൂറിലെ റാലിക്കിടെ മമ്ത ബാനര്‍ജി തനിക്കെതിരായ സിബിഐ അന്വേഷണം തടയാന്‍ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു. ഇതാമാണ് മമ്തയെ പ്രകോപിപ്പിച്ചത്. മോദി അന്വേഷണം നേരിട്ടിട്ടുണ്ട്, അത് ആളുകളെ കൊലപ്പെടുത്തിയതുകൊണ്ടാണെന്ന് മമ്ത തുറന്നടിച്ചു.