എപ്പോഴും തന്‍റെ വിധിയെ കുറിച്ചോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുകയാണ് കുമാരസ്വാമിയെന്നും മോദി പരിഹസിച്ചു.
ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകത്തിൽ സർക്കാരിനെ നിയന്ത്രിക്കുന്നത് ആരാണെന്നു ഇപ്പോഴും വ്യക്തമല്ലെന്നും എല്ലാവരുടെയും പഞ്ചിങ് ബാഗാണ് മുഖ്യമന്ത്രി കുമാരസ്വാമിയെന്നും മോദി പരിഹസിച്ചു. കര്‍ണാടകയിലെ ഹുബ്ലിയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരോ ദിവസവും, സ്വന്തം സഖ്യ കക്ഷിയായ കോണ്‍ഗ്രസില്‍നിന്ന് തന്നെ സീറ്റ് സുരക്ഷിതമാക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി. എപ്പോഴും തന്‍റെ വിധിയെ കുറിച്ചോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുകയാണ് കുമാരസ്വാമിയെന്നും മോദി പരിഹസിച്ചു.
അതേസമയം ആന്ധ്രയില്‍ നടന്ന ബിജെപി റാലിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പരിഹസിച്ചും മോദി രംഗത്തെത്തി. ചന്ദ്രബാബു നായിഡു ചതിയനാണെന്ന് പറഞ്ഞ മോദി നായിഡുവിന്‍റെ ദില്ലി ഉപവാസത്തെയും പരിഹസിച്ചു. ആന്ധ്രയിലെ ജനങ്ങളുടെ പണം ചെലവാക്കി നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാൻ ദില്ലിയിലേക്ക് വരുന്നുണ്ട് എന്നായിരുന്നു പരിഹാസം.
'നായിഡു വളരെ മുതിർന്ന മനുഷ്യനാണ്. പുതിയ പുതിയ മുന്നണികളിലേക്ക് മാറുന്ന കാര്യത്തിലാണ് നായിഡു മുതിർന്നത്. അതേപോലെ തോൽവികളിൽ നിന്ന് തോൽവികൾ ഏറ്റുവാങ്ങുന്നതിലും നായിഡു മുതിർന്ന ആളാണ്. ആളുകളെ പിന്നിൽ നിന്ന് കുത്തുന്നതിലും നായിഡു ഏറെ മുതിർന്ന ആളാണ്. ഞാൻ ഇതിലൊന്നും മുതിർന്ന ആളല്ല..' ഇങ്ങനെ പോയി മോദിയുടെ പരിഹാസം.
