അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പൊതു തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് മോദിയെ മുന്‍നിര്‍ത്തി ബിജെപി സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ബിജെപിയായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ച പാര്‍ട്ടി. ഇപ്പോള്‍ മോദി തന്നെ നേരിട്ട് സംഭാവന ചോദിക്കുന്നതിലൂടെ വലിയ നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേന്ദ്രങ്ങള്‍
ദില്ലി: ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സംഭാവന ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. നരേന്ദ്ര മോദി ആപ്പ് വഴി അഞ്ച് രൂപ മുതല്‍ ആയിരം രൂപ വരെ സംഭാവന നല്‍കണമെന്ന ആവശ്യമാണ് മോദി മുന്നോട്ട് വച്ചത്.
സംഭാവനയ്ക്ക് തുടക്കമിട്ടതും മോദി തന്നെയാണ്. ആയിരം രൂപ നരേന്ദ്രമോദി ആപ്പിലൂടെ മോദി നിക്ഷേപിക്കുകയായിരുന്നു. രാജ്യത്തെ എല്ലാവരും ബിജെപിയെ ശക്തിപ്പെടുത്താന്‍ രംഗത്തെത്തണമെന്നും മോദി ആവശ്യപ്പെട്ടു.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പൊതു തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് മോദിയെ മുന്‍നിര്‍ത്തി ബിജെപി സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ബിജെപിയായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ച പാര്‍ട്ടി. ഇപ്പോള്‍ മോദി തന്നെ നേരിട്ട് സംഭാവന ചോദിക്കുന്നതിലൂടെ വലിയ നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേന്ദ്രങ്ങള്‍.
