കൊച്ചി പത്തനംതിട്ട മേഖലകൾ അദ്ദേഹം സന്ദർശിക്കും. എട്ടേമുക്കാലോടെ കൊച്ചിയിലെത്തുന്ന നേരേന്ദ്രമോദി മുഖ്യമന്ത്രിക്കൊപ്പം  ഉന്നതലതല യോഗത്തിൽ പങ്കെടുക്കും.  

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രളയമേഖലയിലെ സന്ദർശനം ഇന്ന് രാവിലെ തുടങ്ങും. ആറേമുക്കാലോടെയാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പുറപ്പെടുക. മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കും. കൊച്ചി പത്തനംതിട്ട മേഖലകൾ അദ്ദേഹം സന്ദർശിക്കും. എട്ടേമുക്കാലോടെ കൊച്ചിയിലെത്തുന്ന നേരേന്ദ്രമോദി മുഖ്യമന്ത്രിക്കൊപ്പം ഉന്നതലതല യോഗത്തിൽ പങ്കെടുക്കും.

കൂടുതൽ സാമ്പത്തിക സഹായം അടിയന്തരമായി വേണമെന്ന് കേരളം ആവശ്യപ്പെടും. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈന്യത്തെ വിന്യസിക്കണമെന്നും ആവശ്യപ്പെടും. ഇന്നരെ രാത്രി പതിനൊന്ന് മണിയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗർവണറും ചേർന്നാണ് സ്വീകരിച്ചത്.