ന്യൂഡല്‍ഹി: 21 -ാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാവ് ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന നോസ്ട്രഡാമിന്റെ പ്രവചനം ട്വീറ്റ് ചെയ്ത ജിഗേനേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കൊടുക്കുകയായിരുന്നു. ഭീമ കോറേഗാവ്, നരേന്ദ്രമോദിയുടെ കള്ളങ്ങള്‍, വ്യാജ ദളിത് സ്‌നേഹം എന്നീ ഹാഷ് ടാഗുകളും ട്വിറ്ററില്‍ ഇതോടൊപ്പം മേവാനി ചേര്‍ത്തിട്ടുണ്ട്.
മുംബൈയില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിങ്ങള്‍ക്ക് വെടിവയ്ക്കണമെങ്കില്‍ എന്നെ വെടിവയ്ക്കു, എന്റെ ദളിത് സഹോദരന്മാരെ വെറുതേ വിടൂ എന്നായിരുന്നു ദളിത് വിഭാഗത്തിനെതിരേയുള്ള ആക്രമണങ്ങളെ അപലപിച്ച് മോദി മുമ്പ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേവാനിയുടെ മികച്ച നടന്‍ പരിഹാസം. നിലവില്‍ ഗുജറാത്ത് എംഎല്‍എയും ദളിത് വിഭാഗം നേതാവുമാണ് ജിഗ്‌നേഷ് മേവാനി.
