Asianet News MalayalamAsianet News Malayalam

മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്; അഞ്ഞൂറ് രൂപ മുതൽ ലേലത്തുക

നമാമി ​ഗം​ഗ എന്ന പേരിൽ ​ഗം​ഗാനദി ശുചീകരണ പ്രവർത്തനങ്ങൾക്കായിരിക്കും ഇങ്ങനെ ലഭിക്കുന്ന തുക ഉപയോ​ഗിക്കുന്നത്. അഞ്ഞൂറ് രൂപയാണ് ഇവയുടെ അടിസ്ഥാന വില.

modis gifts to auction
Author
New Delhi, First Published Jan 20, 2019, 10:24 AM IST

ദില്ലി: പ്രധാനമന്ത്രി മോദിക്ക് വിവിധ സ്വീകരണങ്ങളിൽ ലഭിച്ച സമ്മാനങ്ങൾ നാഷണൽ ​ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ലേലത്തിന് വയ്ക്കുന്നു. തലപ്പാവുകൾ, ഷാളുകൾ, കോട്ടുകൾ. ചിത്രങ്ങൾ, പ്രതിമകൾ എന്നിവയാണ് സമ്മാനങ്ങളിലുള്ളത്. നമാമി ​ഗം​ഗ എന്ന പേരിൽ ​ഗം​ഗാനദി ശുചീകരണ പ്രവർത്തനങ്ങൾക്കായിരിക്കും ഇങ്ങനെ ലഭിക്കുന്ന തുക ഉപയോ​ഗിക്കുന്നത്. അഞ്ഞൂറ് രൂപയാണ് ഇവയുടെ അടിസ്ഥാന വില. 1800 ലേറെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കുക.

ഓൺലൈൻ വിൽപനയ്ക്ക് ശേഷം വരുന്ന സമ്മാനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഈ സമ്മാനങ്ങൾ നാഷണൽ ​ഗാലറിയിൽ പ്രദർശനത്തിന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിൽപനയക്ക് വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. 15 ദിവസങ്ങൾക്കുള്ളിൽ ലേലം പൂർത്തിയാകുമെന്നും ഈ തുക മുഴുവൻ ​ഗം​ഗാനദി ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുമെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മനീഷ് ശർമ്മ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios