ചുമലിന് പരുക്കേറ്റ സലായ്‌ക്ക് ലോകകപ്പ് നഷ്‌ടമാവുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ജൂണ്‍ പതിനഞ്ചിന് ഉറൂഗ്വേയ്‌ക്കെതിരെ സലാ കളിച്ചേക്കില്ല.

മോസ്കോ: പരിക്കില്‍ നിന്ന് മോചിതനാവാത്ത സ്ട്രൈക്കര്‍ മുഹമ്മദ് സലായെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള 23 അംഗ ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ലിവര്‍പൂള്‍ താരമായ സലായ്‌ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെയാണ് പരുക്കേറ്റത്.

ചുമലിന് പരുക്കേറ്റ സലായ്‌ക്ക് ലോകകപ്പ് നഷ്‌ടമാവുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ജൂണ്‍ പതിനഞ്ചിന് ഉറൂഗ്വേയ്‌ക്കെതിരെ സലാ കളിച്ചേക്കില്ല.

ഈജിപ്റ്റ് ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ പത്തൊന്‍പതിന് റഷ്യയെയും 25ന് സൗദി അറേബ്യയെയും നേരിടും.തകര്‍പ്പന്‍ ഫോമിലുള്ള സലാ ഈ സീസണില്‍ 44 ഗോള്‍ നേടിയിട്ടുണ്ട്.സലയുടെ മികവിലാണ് ഈജിപ്റ്റ് ലോകകപ്പിന് യോഗ്യത നേടിയതും.