സൗദിയുടെ സ്വപ്ന പദ്ധതിയായ നിയോമിന്റെ ഓഹരികൾ വിൽക്കുമെന്നു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ വികസന പദ്ദതികളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന നിയോമിൽ ആയിരകണക്കിനു വിദേശികള്‍ക്കു ജോലി ലഭിക്കുമെന്നും സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.
500 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപത്തിൽ നടപ്പിലാക്കുന്ന നിയോം മെഗാ സിറ്റിയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുമെന്നു സൗദികിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ലോകത്തെ ആദ്യത്തെ മൂലധന നഗരമാകും നിയോം മെഗാ സിറ്റിയെന്നു കിരീടാവകാശി പറഞ്ഞു. മാത്രമല്ല ലോകത്തെ ഓഹരി വിപണികളിൽ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഷെയറുകൾ വിൽക്കുന്ന ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഘലയാകുംനിയോം സിറ്റി.
ജലം, വൈദ്യുതി, ഗതഗാതം, വിനോദം, ഉത്പാദനം. വാര്‍ത്താ വിനിമയം തുടങ്ങിയ ഒമ്പതില്‍ പരം പദ്ധതികളാണ് നിയോമിൽ ഉണ്ടാകുക. വന്‍ തോതിലുള്ള നിക്ഷേപവും ആയിരക്കണക്കിനു തൊഴിലവസരങ്ങളും ഇവിടെ സൃഷ്ടിക്കപ്പെടും. സൗദിയുടെ സാമ്പത്തിക സ്‌ത്രോതസ്സും നിയോം ആയി മാറുമെന്നും പദ്ധതിയുടെ പ്രഖ്യാപനത്തില്‍ കിരീടാവകാശി പറഞ്ഞിരുന്നു.
