അടുത്തിടെ ദുബായി നഗരത്തിൽ ഇഫ്താർ വിരുന്ന് നൽകുവാൻ എത്തിയ ആളെ കണ്ട് അമ്പരക്കുകയാണ് ഏവരും
ദുബായ്: അടുത്തിടെ ദുബായി നഗരത്തിൽ ഇഫ്താർ വിരുന്ന് നൽകുവാൻ എത്തിയ ആളെ കണ്ട് അമ്പരക്കുകയാണ് ഏവരും. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആയിരുന്നു അത്. ദുബായ് അൽ ഇഹ്സാൻ സന്നദ്ധ സംഘടനയുടെ പ്രവർത്തകർക്കാണ് അദ്ദേഹത്തിന്റെ പക്കൽ നിന്നും ഇഫ്താർ വിരുന്ന് ലഭിച്ചത്.
ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഒരാളുടെ യാതൊരുവിധ ഭാവവുമില്ലാതെ വിരുന്ന് നൽകുവാൻ എത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തിയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽമീഡിയ. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
