തിരുവനന്തപുരം: സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി ഐ ജി മുഹമ്മദ് യാസിന്‍ അബദ്ധം പിണഞ്ഞു . കൃഷി മന്ത്രിയെ കാണാന്‍ പോയപ്പോഴാണ് ഐ ജി മുഹമ്മദ് യാസിന് അബദ്ധം പറ്റിയത്. കൃഷിമന്ത്രിയാണെന്ന് വിചാരിച്ച് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍റെ വീട്ടിലേക്കാണ് മുഹമ്മദ് യാസിന്‍ എത്തിയത്. തുടര്‍ന്ന്, കൃഷിമന്ത്രിയായി തെറ്റിദ്ധരിച്ച് റവന്യൂ മന്ത്രിയോട് മന്ത്രി സുനില്‍കുമാറല്ലേ എന്ന് ചോദിച്ചു. എന്നാല്‍ തന്‍റെ ഡ്രൈവര്‍ക്കാണ് അബന്ധം പറ്റിയത് എന്നാണ് സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി വ്യക്തമാക്കുന്നത്.