പാലക്കാട്: അട്ടപ്പാടിയില്‍ ഏഴ് വയസുകാരിയായ ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം. പീഡിപ്പിക്കാന്‍ ശ്രമിച്ച ആസാം സ്വദേശിയായ കിരണ്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന് സമീപത്തെ തോടിന് സമീപം നിന്ന കുട്ടിയെ ബിസ്‌കറ്റ് നല്‍കാം എന്ന് പറഞ്ഞ് ഇയാള്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
കുട്ടിയെ കാണാതായപ്പോള്‍ അന്വേഷിച്ചിറങ്ങിയ അമ്മയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ട് നാട്ടുകാരെ വിളിച്ച് കൂട്ടിയത്. നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വനിതാ പൊലീസ് കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. കസ്റ്റഡിയിലുള്ള അസാം സ്വദേശിക്കെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമം ചുമത്തി കേസെടുക്കുമെന്ന് അഗളി എസ്‌ഐ അറിയിച്ചു.
