കണ്ണൂര്‍: വ്യായാമ പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിനെത്തിയ വീട്ടമ്മയെ പിഡിപ്പിച്ച യുവാവ് പിടിയിൽ. എരമം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച പ്രമോദ് കുമാറിനെയാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എരമം സ്വദേശിയായ യുവതി പ്രമോദ് കുമാർ നടത്തിയിരുന്ന ജിംനേഷ്യത്തിൽ തടി കുറയ്ക്കാനായി പരിശീലനത്തിന് പോയിരുന്നു. 

പരിശീലന കേന്ദ്രത്തിൽ പ്രമോദ് കുമാറും യുവതിയു മാത്രം ഉണ്ടായിരുന്ന സമയത്ത് ഇയാൾ യുവതിയെ കൊണ്ട് അമിതമായി വ്യായാമം ചെയ്യുകയും വ്യയാമത്തിനു ശേഷം തളർന്നിരുന്ന യുവതി ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പീഢനത്തിന് ഇരയായ യുവതി പിന്നീട് ഗർഭിണിയാകുകയും, ഗർഭം അലസിപ്പിക്കാൻ ഇയാൾ ഭീഷണി പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

പെൺകുട്ടിയുടെ പരാതിയിൽ ഇയാളെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്ത് പയ്യന്നൂർ ജൂഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. നിലവിൽ ഇയാളെ കോടതി റിമാൻഡ് ചെയ്തിയിരിക്കുയാണ്.