പെരുമ്പാവൂരില്‍ നിന്നും അങ്കമാലിയിലേക്ക് യാത്രചെയ്ത വനിതാ സിവില്‍ പോലീസ് ഓഫീസറാണ് യുവാവിന്റെ അതിക്രമത്തിനിരയായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.കാഞ്ഞിരക്കാട് പോലീസ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിന്നും ബസില്‍ കയറിയ ഇവരോട് യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നു.യാത്രയ്ക്കിടെ ശരീര ഭാഗത്ത് കടന്നു പിടിച്ചു.മനസാന്നിധ്യം കൈവിടാതെ വനിതാപോലീസ് ഉദ്യോഗസ്ഥ അക്രമിയുടെ കൈക്ക് കടന്നു പിടിച്ചു. ബഹളം കേട്ട് മറ്റുയാത്രക്കാര്‍ നോക്കുന്നതിനിടയില്‍ അക്രമി ബസില്‍ നിന്നും ഇറങ്ങിയോടി.

പിന്നാലെ വനിതാ പോലീസുകാരിയും.വിവരം അറിഞ്ഞ് നാട്ടുകാരും കൂടെ ചേര്‍ന്നതോടെ അക്രമിയെ വനിതാ പോലീസുകാരി വളഞ്ഞിട്ട് പിടിച്ചു. നാട്ടുകാര്‍ കൈകാര്യം ചെയ്ത യുവാവിനെ പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്തു. ചേലമറ്റം ചേലക്കാപിളളി വീട്ടില്‍ ഷെന്നിയാണ് പിടിയിലായത്.
 കോടതിയില്‍ ഹാജരാക്കിയ പ്രതി യെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു