മിർസപൂർ: വാരാണസിയില്‍ യുവതിയെയും ഫ്രഞ്ചുകാരനായ വിനോദസഞ്ചാരിയെയും അക്രമിച്ച സംഭവത്തിൽ എട്ടുപേര്‍ പൊലീസ് പിടിയിൽ. ലഖാനിയ ദരി വെള്ളച്ചാട്ടം സന്ദർശിക്കുകയായിരുന്ന യുവതിക്കു നേരെ ഒരു സംഘമാളുകൾ അക്രമം നടത്തുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് തടയാനെത്തിയ ഫ്രഞ്ചുകാരനും തുടർന്ന് പരുക്കേറ്റെന്നാണ് പൊലീസ് ഭാഷ്യം. രണ്ടു സംഘങ്ങൾ തമ്മിലുള്ള തർക്കത്തില്‍ ഫ്രഞ്ചു ടൂറിസ്റ്റ് തലയിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വാരണസി സ്വദേശിയായ യുവതിക്കും അക്രമത്തിൽ പരുക്കുണ്ട്. യുവതിയുടെ ബന്ധുവിനും നേരെ അക്രമമുണ്ടായതായി പരാതിയിലുണ്ട്.