തിരുവനന്തപുരം: മണിചെയിനിൽ നിക്ഷേപിച്ച പണം തിരികെ ചോദിക്കാനെത്തിയ കുടുംബത്തെ ഗുണ്ടാസംഘം ആക്രമിച്ചു. പട്ടം പ്ലാമൂട്ടിലാണ് സംഭവം. ഓയൽ മണി ചെയിൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ആക്രമിച്ചത്. ആക്രമത്തില്‍ സുമ ദേവിയെന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് ലൂയിസ്, മകൾ എന്നിവർക്കും പരിക്കേറ്റു. കൊച്ചി സ്വദേശികളായ മൂന്നു പേരെയും തിരുവനന്തപുരം മെഡിക്കൽ കൊളജിൽ പ്രവേശിപ്പിച്ചു.