മുംബൈ: വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാകിർ നായികിൻറെ സഹോദരിയെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‍സ്‍മെന്‍റ് ചോദ്യം ചെയ്യുന്നു. സാകിർ നായികിൻറെ സഹോദരി നൈല നൂറാനിയെയാണ് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്.

ഇസ്ലാമിക റിസർച്ച് ഫൗണ്ടേഷനും സാക്കിർ നായിക്കിനും എതിരിലുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. 50 കോടി രൂപ നൈല നൂറാനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് വന്നതെന്ന് എൻഫോഴ്സ്മെന്റ് ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.