വര്‍ളി ഭാഗത്തുള്ള എസ്ബിടി, എസ്ബിഐ, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക് എന്നിവയുടെ എടിഎമ്മുകളില്‍ നിന്നാണ് മോഷ്ടാക്കള്‍ പണം അപഹരിച്ചത്. നൂറുകണക്കിന് എടിഎമ്മുകളാണ് വര്‍ളി ഭാഗത്തുള്ളത്. എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് പണം തട്ടുന്ന വിദേശികളടങ്ങുന്ന സംഘം വര്‍ഷങ്ങളായി മുംബൈയില്‍ തങ്ങുന്നുണ്ട്. 2013 മേയ് മാസത്തില്‍ കോളാബ പൊലീസ് സ്റ്റേഷനിലെ 17 പൊലീസുകാര്‍ക്ക് അടക്കം 30 പേര്‍ക്ക് സമാനമായ രീതിയില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. അന്ന് ബള്‍ഗേറിയന്‍ സ്വദേശികളാണ് തട്ടിപ്പ് നടത്തിയത്. ഇവരെപ്പറ്റി സൂചനകള്‍ ലഭിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സമാനമായ തട്ടിപ്പാണ് തിരുവനന്തപുരത്തും ഇപ്പോള്‍ നടന്നത്.