ഭക്ഷണ വസ്തുക്കളും പഴവര്‍ഗങ്ങളുമൊക്കെ ഒരു കുരങ്ങന് കട്ടെടുത്താലോ തട്ടിപ്പറിച്ചാലോ അതിനെ സാധാരണമെന്നെ എല്ലാവരും കരുതൂ. എന്നാല്‍ കുരങ്ങന് യാതൊരു ആവശ്യമില്ലാത്തതും എന്നാല്‍ മനുഷ്യര്‍ ഏറെ ഉപയോഗിക്കുകയും ചെയ്യുന്നവ പണം തട്ടിയെടുത്ത് വലിച്ചെറിഞ്ഞുകളഞ്ഞാലോ ഒരു ഞെട്ടലോടെ അല്ലാതെ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല അല്ലേ. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് ഒരു കുരങ്ങാന്‍ ഇത്തരത്തിലൊരു പണി ഒപ്പിച്ചത്.
വിനോദസഞ്ചാര കേന്ദ്രമായ മൗണ്ട് എമേയിലാണ് സംഭവം. സന്ദര്‍ശകരില്‍ ഒരാളുടെ പേഴ്സ് തട്ടിയെടുത്ത കുരങ്ങാന്‍ അതിലുണ്ടായിരുന്ന മുഴുവന്‍ പണവും എടുത്ത് വലിച്ചെറിഞ്ഞ് കളയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. കുരങ്ങിന്റെ പ്രവര്‍ത്തികണ്ട് ആശ്ചര്യപ്പെടുന്ന കാഴ്ചക്കാരുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. പണം മുഴുവനും പറത്തികളഞ്ഞശേഷം ഉപേക്ഷിച്ച ശൂന്യമായ പേഴ്സ് മറ്റൊരു കുരങ്ങന് എടുത്ത് പരിശോധിക്കുന്നതും അതും എടുത്തുകൊണ്ട് പോകുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. വിനോദസഞ്ചാരികളിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറലായി മാറുകയാണ്.

