മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമായിരിക്കുകയാണെന്ന് ലാന്‍റ് റവന്യൂ കമ്മിഷണര്‍. പ്രാദേശികമായ രാഷ്‌ട്രീയ എതിര്‍പ്പുകള്‍ കാരണം കൈയേറ്റങ്ങളും രേഖകളും പരിശോധിക്കാവുന്നില്ല. മൂന്നാറില്‍ പ്രത്യേക അതോററ്റി രൂപീകരിക്കണമെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ടി ജയിംസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നുവെന്നും മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

മൂന്നാറില്‍ ഭൂമി കൈയേറ്റവും അനധികൃത നിര്‍മ്മാണവും വ്യാപകമായി തുടരുകയാണ്. ഇവിടുത്തെ പാരിസ്ഥിതി സ്ഥിതി ഗുതരമാണ്. ഏലമലക്കാടുകളില്‍ അനധികൃത കൈയൈറ്റത്തിന് പുറമേ ഖനനവും നടക്കുന്നു. പക്ഷേ പ്രാദേശിക എതിര്‍പ്പുകാരണം ഈ കൈയേറ്റങ്ങളോ രേഖകളോ പരിശോധിക്കാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭ പരിസ്ഥിതി സമിതിക്കു നല്‍കിയ റിപ്പോര്‍ട്ടാണ് ലാന്റ് റവന്യൂ കമ്മിഷണര്‍ സര്‍ക്കാരിന് നല്‍കി.യത്. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ 21 ശുപാര്‍ശകളും നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്രെ നേതൃത്വത്തില്‍ അതോററ്റി രൂപീകരിക്കണം. ജില്ലാ കളക്ടര്‍ക്കുള്ള അധികാരങ്ങള്‍ അതോററ്റിക്ക് നല്‍കണം. റവന്യൂ, -വനം, കൃഷിവകുപ്പുകളിലെയും പ്രതിനിധികളും പരിസ്ഥിതി സ്നേഹികളും അതോറ്റിയിലുണ്ടാകണം. കൈയേറ്റങ്ങള്‍ പരിശോധിക്കാനും ഒഴിപ്പാക്കനുമുള്ള അധികാരം അതോറ്റിക്കുണ്ടാകണം. മൂന്നാറിലെ സ്‌പെഷ്യല്‍ ടൂറിസം സോണായി പ്രഖ്യാപിക്കണം. ദേവികുളം കളക്ടര്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. ക്രമസമാധാനത്തില്‍ ഇടപെടന്‍ എ ആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസ് വിഭാഗത്തെ കളക്ടറുടെ കീഴില്‍ കൊണ്ടുവരണം. ഭൂമി സംരക്ഷസേനയ്‍ക്കു പ്രത്യേക അധികാരം നല്‍കുന്ന നിയമനിര്‍മ്മാണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറില്‍ യൂക്കാലി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് വനംവകുപ്പിന്രെ സഹകരണത്തെ നിര്‍ത്തലാക്കണമെന്നും ശുപാര്‍ശയുണ്ട്. മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ റവന്യൂവകുപ്പ് വീണ്ടും നടപടി ആരംഭിച്ചതോടെ പ്രാദേശികമായ എതിര്‍ത്തുകള്‍ ശക്തമാവുകയാണ്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ദേവികുളം സബ് കളക്ടറുടെ നടപടി ചോദ്യം ചെയ്ത് കഴിഞ്ഞ ഒരാഴ്ചയായി സിപിഎണ്‍ സമരത്തിലാണ്. ഇതിനിടെയാണ് റവന്യൂവകുപ്പിന്രെ ശുപാര്‍ശകള്‍ പുറത്താകുന്നത്. നേരത്തെ മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ നിയമസഭ പരിസ്ഥിതി സമിതിയും മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണ ശുപാര്‍ശ മുന്നോട്ടുവച്ചപ്പോള്‍ സിപിഎമ്മിന്രെ ഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായിരുന്നു.