ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സംസ്ഥാനത്തെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറിൽ ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. ദിവസങ്ങൾ പഴക്കമുള്ള ഇറച്ചിയും മീനും പല ഹോട്ടലുകളിലും വിൽപ്പനക്ക് വെച്ചിട്ടുണ്ടായിരുന്നു.
തുടര്‍ന്ന് നാല് ഹോട്ടലുകൾ ഉടന്‍ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. കോളനി റോഡിലുള്ള അൽ ബുഹാരി, സംഗീത, ശ്രീമഹാവീർ ഫാസ്റ്റ് ഫുഡ്, മൂന്നാർ ടൗണിലെ സ്വർണ്ണലക്ഷ്മി ടീ സ്റ്റാൾ എന്നിവയാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ഇതിൽ മിക്ക ഹോട്ടലുകളുടെയും അടുക്കള വൃത്തിഹീനമായിരുന്നു.
മൂന്നാറിന്‍റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന മുതിരപ്പുഴയാറ്റിലേക്ക് മാലിന്യം തള്ളുന്നുവെന്ന് കണ്ടെത്തിയ 5 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. ഇതിൽ 2 ചിക്കൻ സെന്ററുകളും ഉൾപ്പെടുന്നു. ഹെൽത്ത് ഇൻസ്പെക്ടർ രാജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നാറിൽ പരിശോധന നടത്തിയത്.
