വടിയും മരാകായുധങ്ങളും ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു. കല്‍ക്കട്ട സ്വദേശികളായ ബാപ്പ, ബാപ്പയുടെ ജേഷ്ഠന്‍ സഹീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. പതിനഞ്ച് വര്‍ഷമായി ഇവര്‍ കേരളത്തില്‍ ജോലി ചെയ്തു വരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുദ്ധിവൈകല്യമുള്ള യുവാവാണ് ബാപ്പ. അക്രമത്തില്‍ ബാപ്പയുടെ ഇടതുകണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ധനത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അന്വേഷണ ആരംഭിച്ചിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചവര്‍ ലഹരിക്ക് അടിമയായിരുന്നവെന്നാണ് നാട്ടുകാരുടെ അരോപണം.