കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ സദാചാര പോലീസ് ചമഞ്ഞ് യുവതീ യുവാക്കളെ തല്ലിയോടിച്ച ശിവസേന പ്രവര്‍ത്തകരെ പോലീസ് പിടികൂടി. ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ് സംഭവം വാര്‍ത്തയായതോടെ പ്രതികളെ തേടിയിറങ്ങി. വൈകിട്ട് ആറ് മണിയോടെ ശിവസേന ജില്ലാ നേതാവുള്‍പ്പടെ ആറുപേരെയാണ് പോലീസ് പിടികൂടിയത്.

കായലോരത്ത് വിശ്രമിക്കാനെത്തിയ യുവതീയുവാക്കളെയാണ് സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ശിവസേന പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു അതിക്രമം. മറൈന്‍െ്രെഡവിലേക്ക് പൊലീസിന്റെ അകമ്പടിയോടെ ജാഥയായി എത്തിയ ശിവസേനക്കാര്‍ യുവാക്കളെ ചൂരല്‍ കൊണ്ട് അടിച്ചോടിക്കുകയായിരുന്നു. ശിവസേന ജില്ലാ നേതാവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.

കുട്ടികള്‍ ഭയന്നോടുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. മര്‍ദ്ദനം അഴിച്ചുവിട്ട ശിവസേനക്കാരെ തടയാന്‍ പൊലീസ് തയ്യാറായില്ല. കായലോരത്ത് വന്നിരിക്കുന്ന യുവതീ യുവാക്കള്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു ശിവസേനയുടെ ചൂരല്‍ പ്രയോഗം. അടി കനത്തതോടെ മറ്റൈന്‍ െ്രെഡവിലെ ബഞ്ചിലും കല്‍ക്കെട്ടിലിലുമിരുന്ന യുവതീയുവാക്കള്‍ ചിതറിയോടി.