Asianet News MalayalamAsianet News Malayalam

കെടി ജലീല്‍ വീണ്ടും നിയമന വിവാദത്തില്‍; ചട്ടം ലംഘിച്ച് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിയമനം

മന്ത്രി കെടി ജലീൽ വീണ്ടും നിയമന വിവാദത്തില്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്നാണ് പുതിയ ആരോപണം. നിയമനത്തെക്കുറിച്ച് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.
 

more allegation against kt jaleel
Author
Kerala, First Published Nov 7, 2018, 10:14 AM IST

തിരുവനന്തപുരം: മന്ത്രി കെടി ജലീൽ വീണ്ടും നിയമന വിവാദത്തില്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്നാണ് പുതിയ ആരോപണം. നിയമനത്തെക്കുറിച്ച് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.

കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ക്ലര്‍ക്കുമാരുടെ നാല് തസ്തികയാണുള്ളത്. ഈ ഒഴിവുകളില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാരിയല്ലാത്ത നിലന്പൂര്‍ സ്വദേശിയായ വനിതയെ ക്ലാര്‍ക്കായി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. രണ്ട് വര്‍ഷമായി ഇവര്‍ ജോലിയില്‍ തുടരുന്നു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ കെ.ടി. ജലീലിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് പുതിയ ആരോപണം. 

Follow Us:
Download App:
  • android
  • ios