സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും, വ്യനസായ മന്ത്രി ഇ.പി ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ റദ്ദുചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതിനിടെ വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി ജയരാജന്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. വ്യവസായ വകുപ്പിലെ മൂന്ന് സുപ്രധാന പദവികളില്‍ കൂടി ഇ.പി ജയരാജന്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ക്ലേ ആന്റ് സിറാമിക്സില്‍ മന്ത്രിയുടെ ജേഷ്ഠ്ന്റെ ഭാര്യയെ ജനറല്‍ മാനേജരായി നിയമിച്ചെന്നും ബി.കോം ബിരുദം മാത്രമുള്ള ഇവര്‍ ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സഹോദരി ഭാര്‍ഗവിയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജന്‍ മലപ്പട്ടം സ്വദേശിയായ ഉത്തമന്റെ മകനായ ജിന്‍സന്‍, കുഞ്ഞിക്കണ്ണന്റെ സഹോദരി ഓമനയുടെ മകന്‍ മിഥുന്‍ എന്നിവരെയും സുപ്രധാന തസ്തികയില്‍ നിയമിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി ഇ.പി ജയരാജന്‍ നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും ഇതിനെതിരെ സംസ്ഥാനവ്യാപകമായി ബിജെപി സമരത്തിറങ്ങുമെന്നും മുന്‍ അധ്യക്ഷന്‍ വി മുരളീധരനും വ്യക്തമാക്കി.
