കെഎസ്ആർടിസി സ‍ർവ്വീസുകൾ പൂർവ്വസ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്.എം.സി.റോഡ‍് വഴിയും ദേശീയപാത വഴിയുമുള്ള സര്‍വീസുകള്‍ നടക്കുന്നു. വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട് ,ആലുവ-പറവൂര്‍ റൂട്ട്, കൊടുങ്ങല്ലൂര്‍ - പറവൂര്‍ റൂട്ട് എന്നിവടങ്ങളിലെ സര്‍വീസുകള്‍ തടസപ്പെട്ടു. മൂന്നാര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യല്‍ ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും. 

തിരുവനന്തപുരം:നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഇന്ന് 28 അധികം സർവ്വീസുകൾ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഇന്ന് 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്രീ സർവ്വീസുകളുമാണ് അധികമായുള്ളത്. നാവികസേനാ വിമാനത്താവളത്തിൽ നിന്നും ഇന്ന സർവീസ് തുടങ്ങി. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം സംസ്ഥാനത്ത് കെഎസ്ആർടിസി-ട്രെയിൻ സർവ്വീസുകൾ സാധാരണനിലയിലായി. തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ബസുകള്‍ ഓടിത്തുടങ്ങി.തിരുവനന്തപുരം-ഷൊർണ്ണൂർ, എറണാകുളം-ഷൊർണ്ണൂർ-തൃശൂർ പാതകളിലെ തടസ്സങ്ങൾ കൂടി മാറി. 28 പാസഞ്ചർ ട്രെയിനുകൾ നാളെ മുതൽ സർവീസ് പുനരാരംഭിക്കും. തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകളായ മാവേലി, മംഗ്ളൂർ, അമൃത എക്സ്പ്രസ്സുകളുടെ സർവ്വീസിൻറെ കാര്യത്തിൽ ഇന്ന് വൈകീട്ട് തീരുമാനമാകും.